You are Here : Home / News Plus

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി

Text Size  

Story Dated: Sunday, May 10, 2015 08:38 hrs UTC

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. കണിയാമ്പറ്റ ചെറുവടി പരേതനായ അണ്ണന്റെയും ലീലയുടെയും മകന്‍ സി.എ. അനില്‍കുമാറുമായാണു വിവാഹം നടന്നത്. മന്ത്രിയുടെ മുറച്ചെറുക്കന്‍ കൂടിയാണ് അനില്‍കുമാര്‍. ജയലക്ഷ്മിയുടെ തറവാടായ വയനാട് വാളോട് പാലോട്ടു വീടിന്റെ നടുമുറ്റത്തൊരുക്കിയ പന്തലില്‍ വച്ചായിരുന്നു വിവാഹം. പുലര്‍ച്ചെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. 9:15നും 10:15നും ഇടയിലായിരുന്നു താലികെട്ടാനുള്ള മഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. 9:33 നായിരുന്നു താലികെട്ടല്‍ ചടങ്ങു നടന്നത്. കുറിച്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. മൂന്നു ദിവസം മുമ്പുമുതല്‍ വിവാഹവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകള്‍ നടന്നു വരികയായിരുന്നു. ഏഴു വര്‍ഷം മുമ്പു തീരുമാനിച്ചതായിരുന്നു ജയലക്ഷ്മിയും അനില്‍കുമാറും തമ്മിലുള്ള വിവാഹം. അനില്‍കുമാര്‍ കര്‍ഷകനാണ്. പാലോട്ട് തറവാട്ടിലെ അമ്മിണിയുടേയും കുഞ്ഞാമന്റേയും മകളാണു ജയലക്ഷ്മി. വിവാഹ ചടങ്ങുകള്‍ക്കു ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞാണു മന്ത്രിയെ ഭര്‍ത്താവിന്റെ വീട്ടിലേക്കയക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.