മേഖലാജാഥകളുടെ പേരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-എം പോരു രൂക്ഷമാകുന്നു. ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം ജാഥ നടത്തിയാല്‍ മതിയെന്നാണു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ശനിയാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗം ഈ ആവശ്യം തള്ളിയിരുന്നു. ജാഥകള്‍ നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞത്. ഈ മാസം 12 നാണു യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ആ സമയത്തു സ്വകാര്യ ആവശ്യത്തിനായി വിദേശത്തു പോകുന്നതിനാല്‍ മാണി യോഗത്തില്‍ പങ്കെടുക്കില്ല.മേഖലാ ജാഥകള്‍ മാറ്റിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ജാഥ ബഹിഷ്ക്കരിക്കാനാണു കേരള കോണ്‍ഗ്രസ് തീരുമാനം.കെ.എം. മാണി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. വയനാട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ ജാഥ നടത്തരുതെന്ന ആവശ്യം മാണി വീണ്ടും ഉന്നയിച്ചു.
Comments