മേഖലാ ജാഥകള്‍ നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് പി.പി തങ്കച്ചന്
Text Size
Story Dated: Monday, May 11, 2015 04:13 hrs UTC
കോട്ടയം: യു.ഡി.എഫിന്‍െറ മേഖലാ ജാഥകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനോട് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്. ജാഥ എന്ന് നടത്തണമെന്നത് ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞത് കോണ്‍ഗ്രസിന്‍െറ അഭിപ്രായമാണ്. മധ്യമേഖലാ ക്യാപ്റ്റനായി കേരളാ കോണ്‍ഗ്രസ് എം നേതാവ് സി.എഫ് തോമസിന് പകരം ജോസ് കെ. മാണി വരുമെന്ന വാര്‍ത്തകള്‍ ഊഹാപോഹമാണെന്നും തങ്കച്ചന് മാധ്യമങ്ങളോട് പറഞ്ഞു.
Comments