അവിഹിത സ്വത്തുസമ്പാദന കേസില്‍നിന്ന് തലയൂരിയ ജയലളിതക്ക് ആശംസയുമായി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍കോളിന് രാഷ്ട്രീയ പ്രാധാന്യമേറെ. അഴിമതിക്കേസില്പെട്ടവരെ കോടതി തീരുമാനം അനുകൂലമായാല്‍പോലും ഭരണഘടനാ പദവികളിലിരിക്കുന്ന ഉന്നത നേതാക്കള്‍ സന്തോഷമറിയിക്കുന്ന പതിവില്ല. ജയലളിത അധികാരത്തില്‍ തിരിച്ചുവരുന്നത് കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അനുകൂലമാക്കുകയാണ് മോദിയുടെ ലക്ഷ്യം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിനു തൊട്ടുപുറകെയാണ് മോദിയുടെ പുതിയ നീക്കം.
Comments