കോഴിക്കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ താനും പാര്‍ട്ടിയും ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഐക്യ ജനതാദള്‍ നേതാവ് എം. പി വീരേന്ദ്രകുമാര്‍. ചില കാര്യങ്ങള്‍ മുന്നണിക്ക് അതീതമാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഏതറ്റം വരെ പോവാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതക്കും ഫാസിസത്തിനും എതിരേ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ കാവിവല്‍കരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കും. ഇത്തരത്തിലൊരു സെമിനാര്‍ സംഘടിപ്പിച്ച സംഘാടകരോട് നന്ദി പറയുന്നതായും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ആറു വര്‍ഷത്തിന് ശേഷമാണ് വീരേന്ദ്രകുമാര്‍ സി.പി.എം വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
യു.ഡി.എഫില്‍ അസംതൃപ്തനാണെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി അദ്ദേഹം ഇന്നലെ കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments