കോഴിക്കോട്: ജനതാദള്‍-യുവിന് ഇടതുമുന്നണി അയിത്തം കല്പിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോഴിക്കോട് ‘മാതൃഭൂമി’ ഓഫിസ് സന്ദര്ശിക്കാനത്തെിയപ്പോഴാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. ജെ.ഡി.യു നിലവില്‍ യു.ഡി.എഫിന്‍െറ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം ഇപ്പോള്‍ പ്രസക്തമല്ല. യു.ഡി.എഫ് വിട്ടാല്‍ ഇടതുമുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജെ.ഡി.യു ആണ്. വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പരസ്യമായി പ്രകടിപ്പിച്ച പല അഭിപ്രായങ്ങളും മുന്‍ നിലപാടുകളില്‍നിന്ന് വ്യത്യസ്തമാണ്. ഇത് സ്വാഗതാര്‍ഹമാണ്. മാധ്യമസ്ഥാപനമെന്ന നിലയിലാണ് ‘മാതൃഭൂമി’ സന്ദര്‍ശിച്ചതെന്നും സി.പി.എം സെക്രട്ടറി വ്യക്തമാക്കി.
കോടിയേരിയുടേത് സൗഹൃദ സന്ദര്‍ശനമാണെന്നു പറഞ്ഞ വീരേന്ദ്രകുമാര്‍, എല്ലാ രാഷ്ട്രീയക്കാരും മാതൃഭൂമി സന്ദര്‍ശിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ മുന്നണിക്ക് അതീതമാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഏതറ്റം വരെ പോവാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments