വടക്കെ ഇന്ത്യയിലും നേപ്പാളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 12.35 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനം 60 സെക്കന്‍ഡ് നീണ്ടു.
ഡല്‍ഹി, ബംഗാള്‍, അസം, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്, യു.പി, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്ഡ് എന്നീ സംസ്ഥാനങ്ങളിലും ചലനം അനുഭവപ്പെട്ടു. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലും കൊച്ചിയിലും നേരിയ തോതില്‍ ചലനമുണ്ടായി.എല്ലായിടത്തും ആളുകള്‍ വലിയ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കൊടി. ഡല്‍ഹി മെട്രോ സര്‍വീസ് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വേഗത കുറച്ച് ഓടിത്തുടങ്ങി. ഭൂകമ്പത്തെത്തുടര്‍ന്ന് വന്‍കിട കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.നേപ്പാളിലെ കോഡാരിക്ക് 18 കിലോമീറ്റര്‍ തെക്കുകിഴക്കായി 18.5 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശം നേരിട്ട കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനമുണ്ടായി.
Comments