തൃശൂര്‍ ജില്ലയിലെ കുതിരാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആസ്പത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നു പേരില്‍ ഒരാള്‍ കൂടി മരിച്ചു. തങ്ക(85) ആണ് ഉച്ചയോടെ മരണമടഞ്ഞത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കോതമംഗലം സ്വദേശികളായ നിവേദ്(ആറ് വയസ്), നവനി(ഒന്നര വയസ്) എന്നിവര്‍ സംഭവസ്ഥലത്ത് വച്ചും ഇവരുടെ മുത്തശ്ശി വല്‍സ ആസ്പത്രിയിലേക്കുള്ള യാത്രമധ്യേയും മരിച്ചു.
Comments