കേരളത്തിലും ലക്ഷദ്വീപിലും നാളെ മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശത്തുള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. ഏഴു സെന്റീമീറ്റര്‍ മുതല്‍ 13 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ശാന്തസമുദ്രത്തില്‍ ഇത്തവണ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചിട്ടുള്ളതിനാല്, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (ഇടവപ്പാതി) ഇത്തവണ കുറവുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം തുടങ്ങുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.
Comments