തൃശൂര്‍: ഐ.ജി ടി.ജെ ജോസിന്റെ കോപ്പിയടി എഴുതിതള്ളി എ.ഡി.ജി.പി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയ റിപ്പോര്‍ട്ട്. കോപ്പിയടിക്കുന്നതിന് ഉപയോഗിച്ചുവെന്ന് പറയുന്ന തുണ്ടുകടലാസുകള്‍ ഇന്‍വിജിലേറ്റര്‍ക്ക് ലഭിച്ചിട്ടില്ല. തുണ്ടുകടലാണ് പിടിച്ചെടുക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഐ.ജി അഞ്ചു പേജുകളാണ് എഴുതിയത്. ഇത് നിയമവിദഗ്ധരെ കാണിച്ചു. തുണ്ടുപേപ്പറില് നിന്ന് അതേപടി പകര്‍ത്തിയതല്ല ഇവയെന്ന് അവര്‍ വ്യക്തമാക്കുന്നു.ഐ.ജി പരീക്ഷയില്‍ കോപ്പിയടിച്ചതായി കോളജ് അധികൃതര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തകയും അന്വേഷണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ എ.ജിയെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടു.
Comments