വെങ്ങരയില്‍ ട്രെയിനിടിച്ച് അഞ്ചു പശുക്കള്‍ ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മുട്ടം, പുതിയങ്ങാടി തുടങ്ങിയ അറവു കേന്ദ്രങ്ങളിലേക്ക് രാത്രികാലങ്ങളില്‍ അനധികൃതമായി കടത്തികൊണ്ടുവരുന്ന അറവു മാടുകളാണ് ട്രെയിന്‍ തട്ടി ചത്തതെന്നു നാട്ടുകാര്‍ പറയുന്നു.
Comments