കൊച്ചി: ഭൂചലനത്തിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടായി. പ്രകമ്പനം അനുഭവപ്പെട്ടു പരിഭ്രാന്തരായി ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്കിറങ്ങി.പി.സി ജോര്‍ജിന്റെ സാക്ഷിവിസ്താരം നടക്കുന്ന സോളാര്‍ കമ്മീഷന്റെ സിറ്റിങ് നടക്കുന്ന കെട്ടിടത്തിലും ചലനം അനുഭവപ്പെട്ടു. സമയത്തായിരുന്നു ഇത്. അതോടെ പി.സി ജോര്‍ജും അഭിഭാഷകരും അടക്കമുള്ളവര്‍ വിസ്താരം നിര്‍ത്തിവെച്ച് പുറത്തിറങ്ങി. ചെവിയില്‍ മുഴക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. തുടര്ചലനമുണ്ടാകുമോ എന്ന ഭയം കാരണം ഏറെ നേരം പലരും ഉയര്‍ന്ന കെട്ടിടങ്ങളിലുള്ള ഓഫീസിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല
Comments