You are Here : Home / News Plus

കറാച്ചിയില്‍ സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി 43 പേരെ കൊന്നു

Text Size  

Story Dated: Wednesday, May 13, 2015 06:44 hrs UTC

പാകിസ്താനിലെ കറാച്ചിയില്‍ സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി ആയുധധാരികള്‍ 43 പേരെ കൊന്നു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. മരിച്ചവരില്‍ പതിനാറ് പേര്‍ സ്ത്രീകളാണ്. ന്യൂനപക്ഷമായ ഷിയ വിഭാഗത്തിന്റെ ഇസ്‌മൈലി സമുദായ അംഗങ്ങള്‍ യാത്രചെയ്ത ബസ്സിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സഫൂരാ ഛൗക്കിന് സമീപമാണ് സംഭവം. ബസ്സിനുള്ളില്‍ 65 ലധികം യാത്രക്കാരുണ്ടായിരുന്നു.നാലു ബൈക്കിലെത്തിയ ആയുധധാരികള്‍ ബസ്സ് തടഞ്ഞുനിര്‍ത്തിയ ശേഷം ആദ്യം പലതവണ നിറയൊഴിച്ചു. പിന്നീട് ബസ്സിനുള്ളില്‍ കടന്ന് പലരെയും കൊന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.