You are Here : Home / News Plus

ജപ്പാന്റെ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂകമ്പം

Text Size  

Story Dated: Wednesday, May 13, 2015 06:52 hrs UTC

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരപ്രദേശമായ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പ്രദേശിക സമയം പുലര്‍ച്ചെ 6.13 നാണു ഭൂചലനമുണ്ടായത്. മോറിയോക്കയില്‍ നിന്നും 119 കിലോമീറ്റര്‍ അകലെ 39 കിലോമീറ്റര്‍ താഴ്ചയിലാണു ഭൂകമ്പം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളോന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.