You are Here : Home / News Plus

ടി.സിദ്ധീഖിനെതിരെ ഭാര്യയുടെ പരാതിയില്‍ കോടതി കേസെടുത്തു

Text Size  

Story Dated: Wednesday, May 13, 2015 04:41 hrs UTC

കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെതിരെ ഭാര്യ നസീമയുടെ പരാതിയില്‍ കോടതി കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, വഞ്ചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എം.ഷാബിര്‍ ഇബ്രാഹിന്‍െറ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂണ്‍ 23ന് നേരിട്ട് ഹാജരാകണമെന്നുള്ള സമന്‍സും കോടതി സിദ്ധീഖിന് അയച്ചു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തെന്നും അര്‍ബുദ രോഗിയായ തനിക്കും ചെറിയ മക്കള്‍ക്കും ചെലവ് നല്‍കാതെ മറ്റൊരു വിവാഹംകഴിച്ചെന്നുമാണ് നസീമയുടെ പരാതി. രാഷ്ട്രീയ സ്വാധീനമുള്ളയാളായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനാല്‍ കോടതി ഇടപെടണം. 2014 ജൂലൈ 15-ന് ശേഷം രണ്ടു കുട്ടികള്‍ക്കോ തനിക്കോ ചെലവിന് നല്‍കുന്നില്ല. ഇതിനിടയില്‍ ജനുവരിയില്‍ ത്വലാഖ് ചൊല്ലിയെന്നറിയിച്ച് വെള്ളക്കടലാസ് തപാലില്‍ അയക്കുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചതായി പിന്നീട് ഫേസ്ബുക്കില്‍ നിന്നാണ് മനസിലായതെന്നും നസീമ പരാതിയില്‍ പറയുന്നു.
സിദ്ധീഖിനൊപ്പം അദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍, മൂത്ത സഹോദരി തുടങ്ങി നാലു പേരെ എതിര്‍ കക്ഷികളാക്കിയാണ് അഡ്വ. ആര്‍. കെ. ആശ, അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി എന്നിവര്‍ മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.