You are Here : Home / News Plus

വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിന്‍റെ ശൈലിയല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, May 13, 2015 04:49 hrs UTC

തിരുവനന്തപുരം: ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെതിരെയുള്ള വീക്ഷണം മുഖപ്രസംഗത്തെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ നയമോ സമീപനമോ പ്രവര്‍ത്തനൈെശലിയോ അല്ലെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. അഭിപ്രായ വ്യത്യസങ്ങള്‍ നേരെ ചര്‍ച്ച ചെയ്തു പരിഹരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുന്നണിയില്‍ നില്‍ക്കുമ്പോള്‍ ഘടകകക്ഷികളെ വിമള്‍ശിക്കുയോ എതിര്‍ക്കുകയോ ചെയ്യുക കോണ്‍ഗ്രസിന്‍റെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളത്. എം.പി. വീരേന്ദ്രകുമാര്‍ ഒരു സ്ഥാനത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. രാഷ്ട്രീയപരമായ ചില കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. അവയെ മാനിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് പോയിക്കണ്ടത്. കെ.പി.സി.സി പ്രസിഡന്‍്റും ആഭ്യന്തര മന്ത്രിയും യു.ഡി.എഫ് കണ്‍വീനറും താനും ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ വിമര്‍ശത്തിന്‍റെ സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വീരേന്ദ്രകുമാര്‍ മാത്രമല്ല, താനും സി.പി.എം നേതാക്കളുമായി കൂടുക്കാഴ്ച നടത്താറുണ്ട്. ഘടകകക്ഷികളെ വിമര്‍ശിച്ചും ഒറ്റപ്പെടുത്തിക്കൊണ്ടുമുള്ള സമീപനം കോണ്‍ഗ്രസിനില്ല. ഇക്കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍്റും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.