You are Here : Home / News Plus

ഓഹരിമൂല്യം കുറച്ചുകാട്ടിയ ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

Text Size  

Story Dated: Wednesday, May 13, 2015 05:25 hrs UTC

മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരിമൂല്യം കുറച്ചുകാട്ടിയ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് വിഭാഗമാണ് സമന്‍സ് അയച്ചത്. ഈ മാസം അവസാനം ഷാരൂഖിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍.
ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 2010-11 കാലയളവിലെ കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ഫ്രാഞ്ചൈസിയിലെ കളിക്കാരെ വാങ്ങല്‍, പരസ്യം, വരുമാനം, ഓഹരി ഘടന എന്നിവ വിശദീകരിക്കുന്ന രേഖകള്‍ ഷാരൂഖ് എന്‍ഫോഴ്സ്മെന്‍റിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.