You are Here : Home / News Plus

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കുന്നു

Text Size  

Story Dated: Wednesday, May 13, 2015 05:32 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കുന്നു. പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കപ്പെടാന്‍ പോകുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡും ബി.സി.സി.ഐയും തമ്മില്‍ നേരത്തെ ധാരണയിലെ ത്തിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ^പാക് ക്രിക്കറ്റ് പരമ്പര അനിശ്ചിത കാലത്തേക്ക്  നിര്‍ത്തിവച്ചത്.
പരമ്പര സംബന്ധിച്ച് ഉഭയകക്ഷി ധാരണാപത്രം ഒപ്പിട്ടു. ഈ വര്‍ഷം ഡിസംബറില്‍ യു.എ.ഇയില്‍ ആയിരിക്കും ആദ്യ പരമ്പര നടക്കുക. 2022 വരെ അഞ്ചോളം പരമ്പരകള്‍ കളിക്കാനാണ് തീരുമാനം എന്നാണറിയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കുന്നതിന് പാകിസ്താന്‍ താല്‍പര്യം അറിയിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.