You are Here : Home / News Plus

കാബൂളില്‍ ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരടക്കം ഏഴു മരണം

Text Size  

Story Dated: Thursday, May 14, 2015 05:52 hrs UTC

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരും ഒരു യു.എസ് പൗരനും അടക്കം ഏഴുപേര്‍ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 8.30 ഓടെയാണ് കൊലോല പുഷ്ത പ്രദേശത്തെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസില്‍ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ആക്രമണം ഉണ്ടായ സമയത്ത് ആറ് ഇന്ത്യക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനവും വെടിവെപ്പും ഉണ്ടായ സമയത്ത് ഗസ്റ്റ് ഹൗസില്‍ കുടുങ്ങിയ 44 പേരെ രക്ഷപെടുത്തിയതായി കാബൂള്‍ പോലീസ് മേധാവി അബ്ദുള്‍ റഹ്മാന്‍ റഹിമി മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനും ഇന്ത്യന്‍ എംബസിക്കും സമീപമാണ് ഭീകരാക്രമണം നടന്ന ഗസ്റ്റ് ഹൗസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.