You are Here : Home / News Plus

മണിയോര്‍ഡര്‍ നിര്‍ത്തലാക്കില്ല: തപാല്‍ വകുപ്പ്

Text Size  

Story Dated: Thursday, May 14, 2015 05:59 hrs UTC

മണിയോര്‍ഡര്‍ സംവിധാനം നിര്‍ത്തലാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തപാല്‍ വകുപ്പ്. മണിയോര്‍ഡറിന്റെ 'വിദേശ് സര്‍വീസ്' മാത്രമാണ് നിര്‍ത്തിയതെന്നും മറ്റ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു.മണിയോര്‍ഡര്‍ സേവനം നിര്‍ത്തലാക്കിയതായി കുറേ ആഴ്ചകളായി വ്യാപക പ്രചാരണം നടക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുപ്രചാരണങ്ങള്‍ തപാല്‍വകുപ്പിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. മണിയോര്‍ഡര്‍ സേവനങ്ങള്‍ ആധുനികവത്കരിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും തപാല്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.