You are Here : Home / News Plus

രഞ്ജിത് സിന്‍ഹയ്‌ക്കെതിരേ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Thursday, May 14, 2015 08:46 hrs UTC

കല്‍ക്കരി, ടുജി കേസുകളില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരേ അന്വേഷണം വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷിച്ച രണ്ടു കേസുകളിലും കുറ്റക്കാരെ രക്ഷിക്കാന്‍ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിന്‍ഹ ശ്രമം നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.ജസ്റ്റിസ് മദന്‍ ബിമാറാവു ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കല്‍ക്കരി, ടുജി കേസുകളുടെ അന്വേഷണ സമയത്ത് കുറ്റാരോപിതരുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയത് സംശയകരമാണെന്നും അന്വേഷണം വേണമെന്നുമാണ് കോടതി നിരീക്ഷിച്ചത്.മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരേ ഏത് അന്വേഷണം വേണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണറോട് (സിവിസി) അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. ജൂലൈ ആറിനകം മറുപടി നല്കണമെന്നാണ് സിവിസിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.