You are Here : Home / News Plus

ആറന്മുള വിമാനത്താവള പദ്ധതിയോട്‌ എതിര്‍പ്പില്ലെന്ന്‌ വ്യോമയാന സഹമന്ത്രി മഹേഷ്‌ ശര്‍മ

Text Size  

Story Dated: Thursday, May 14, 2015 05:37 hrs UTC

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയോട്‌എതിര്‍പ്പില്ലെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ്‌ ശര്‍മ വ്യക്‌തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന 15 വിമാനത്താവളങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം ആറന്മുളയും ഇടംപിടിച്ചിരിക്കുന്നതായി മഹേഷ്‌ ശര്‍മ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വ്യക്‌തമാക്കിയിരുന്നു. പദ്ധതിയെ എതിര്‍ത്തു രംഗത്തു വന്നിട്ടുള്ളത്‌ പ്രതിരോധ വകുപ്പും ഹരിത ട്രൈബ്യൂണലുമാണ്‌. പദ്ധതിയെ എന്തുകൊണ്ടാണ്‌ ഇരു വിഭാഗങ്ങളും എതിര്‍ക്കുന്നതെന്ന്‌ വ്യോമയാന മന്ത്രാലയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.