You are Here : Home / News Plus

മന്ത്രി ബാബുവിന്‌ പത്തു കോടി രൂപ നല്‍കിയത്‌ മാണിയെ ചൊടിപ്പിച്ചിരുന്നു

Text Size  

Story Dated: Thursday, May 14, 2015 05:44 hrs UTC

തിരുവനന്തപുരം: വിജിലന്‍സ്‌ എസ്‌.പി. സുകേശന്‌ മുമ്പാകെ തിരുവനന്തപുരം എം.എല്‍.എ ഹോസ്‌റ്റലില്‍ വച്ച്‌ പി.സി. ജോര്‍ജ്‌ മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്‌ ബാര്‍ ഉടമകള്‍ പണം പിരിച്ച്‌ മന്ത്രിമാര്‍ക്ക്‌ കോഴയായി നല്‍കിയതെന്ന്‌ രാജ്‌കുമാര്‍ ഉണ്ണി തന്നോട്‌ പറഞ്ഞിരുന്നതായി ജോര്‍ജ്‌ വിജിലന്‍സിന്‌ മൊഴി നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം 15 കോടി രൂപ ബാര്‍ ഉടമകളില്‍ നിന്നും അസോസിയേഷന്‍ പിരിച്ചിരുന്നു. കെ. ബാബു, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നീ മന്ത്രിമാര്‍ക്ക്‌ നല്‍കാനായിരുന്നു ഈ പണം. ഈ മൂന്നു മന്ത്രിമാരെയും തൃപ്‌തിപ്പെടുത്താന്‍ കൂടുതല്‍ തുക നിങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നതായി രാജ്‌കുമാര്‍ ഉണ്ണി തന്നോടു പറഞ്ഞിരുന്നതായും ജോര്‍ജ്‌ വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.