You are Here : Home / News Plus

കാരുണ്യ പദ്ധതി അയല്‍ സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും -ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, May 14, 2015 05:55 hrs UTC

കാസര്‍കോട്: കാരുണ്യ പദ്ധതി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇനി മുതല്‍ മംഗലാപുരത്തെ ആശുപത്രിയിലും ചികിത്സ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യം പരിഗണിച്ചാണു പുതിയ നടപടി. ജില്ലയിലെ പുതിയ മെഡിക്കല്‍ കോളേജിന്‍െറ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ ജനസമ്പര്‍ക്ക പരിപാടി 'കരുതല്‍ 2015'ന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ രണ്ടു ലക്ഷത്തിനുമേലുള്ള കടങ്ങള്‍ ഇളവുചെയ്യാന്‍ പദ്ധതി തയാറാക്കും. 'സാഫല്യം' പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ 100 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. ഇതിനുള്ള ചെലവിന്‍െറ 25 ശതമാനം വീതം സര്‍ക്കാരും പഞ്ചായത്തും 50 ശതമാനം സന്നദ്ധ സംഘടനകളും വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കാസര്‍കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ച 13,052 അപേക്ഷകളിലാണ് മുഖ്യമന്ത്രി തീര്‍പ്പുകല്‍പ്പിക്കുക. ചികിത്സാ സഹായ ധനത്തിനുള്ള 4357 അപേക്ഷകളില്‍ ഇതിനോടകം തീരുമാനമായിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.