You are Here : Home / News Plus

സുനന്ദ കേസ്: മൂന്ന് സാക്ഷികളുടെ നുണപരിശോധന വേണമെന്ന് പോലീസ്‌

Text Size  

Story Dated: Friday, May 15, 2015 04:45 hrs UTC

നന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍, സഹായി നരെയ്ന്‍ സിങ്ങ്, ഡ്രൈവര്‍ ബജ്‌റംഗി എന്നിവരാണ് അവര്‍. 

ഡല്‍ഹി പോലീസ് ഇതിനായി ഡല്‍ഹി പട്യാലഹൗസ് കോളനി കോടതിയില്‍ അപേക്ഷ നല്‍കി. മൂന്നുപേരും നല്‍കിയത് കള്ളമൊഴികളാണെന്ന് സംശയമുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം. സംഭവം നടന്നദിവസം സുനന്ദയ്ക്കും തരൂരിനും ഒപ്പം ഇവര്‍ മൂന്നുപേരും ഹോട്ടല്‍മുറിയിലുണ്ടായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.