You are Here : Home / News Plus

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി

Text Size  

Story Dated: Friday, May 15, 2015 06:40 hrs UTC

ഗളൂരു സ്ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കി. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. രോഗാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാനാണ് അഞ്ച് ദിവസം കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്. കേസില്‍ കര്‍ണാടകയിലെ ജയിലിലുള്ള മഅ്ദനിയെ ബംഗളൂരു വിടാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, കേസിന്‍െറ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. വിചാരണ രണ്ട് വര്‍ഷം നീളുമെന്ന് കര്‍ണാടക കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം വിചാരണ നീണ്ടുപോകുന്നത് അംഗീകരിക്കാന്‍ സാധിക്കി െല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാലു മാസം എന്ന കോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം നല്‍കണം. മുമ്പ് വിചാരണ നടന്നിരുന്ന പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് തന്നെ കേസ് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.