You are Here : Home / News Plus

ജയലളിത മുഖ്യമന്ത്രിയാകും

Text Size  

Story Dated: Friday, May 15, 2015 06:45 hrs UTC

ഖ്യമന്ത്രി പദത്തിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി അണ്ണാ ഡി.എം.കെ നേതാവ് ജെ. ജയലളിത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. മേയ് 22ന് രാവിലെ ഏഴു മണിക്ക് റോയാപേട്ടിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. മുഴുവന്‍ പാര്‍ട്ടി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റവിമുക്തയായ ജയലളിതയുടെ പുതിയ നീക്കത്തിന് തമിഴക രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. എം.എല്‍.എമാരുടെ യോഗത്തില്‍ ജയയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തേക്കും. അതോടൊപ്പം മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം രാജി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.