You are Here : Home / News Plus

ആള്‍ക്കൂട്ടത്തിനു മുന്നില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി

Text Size  

Story Dated: Friday, May 15, 2015 07:54 hrs UTC

ഭാര്യയെ യുവാവ് പൊതുജനമധ്യത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഗാസിയാബാദിനടുത്ത് ജ്യോതി നഗറില്‍ ആണ് സംഭവം. 75 ശതമാനം പൊള്ളലേറ്റ റുബീന എന്ന യുവതിയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് 25കാരിയായ റുബീന.

ലോണിയിലെ വീട്ടില്‍ നിന്നും ഭാര്യയെ ബലമായി വലിച്ചിഴച്ചുകൊണ്ടു വന്ന ഭര്‍ത്താവ് റഈസ് ഖാന്‍ മണ്ണെണ്ണയൊഴിച്ചതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും കണ്ടു നിന്നവര്‍ ഒരാളും തടയാന്‍ ചെന്നില്ളെന്നും പൊലീസ് പറഞ്ഞു. ഈ സമയം അവിടെയത്തെിയ പൊലീസ് കാണുന്നത് റുബീനയുടെ ശരീരത്തില്‍ നിന്ന് തീ കെടുത്താന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ്. അതിനകം തന്നെ യുവതിയുടെ ശരീരം മുക്കാല്‍ഭാഗം പൊള്ളിയിരുന്നു.

ആറു വര്‍ഷം പിന്നിട്ട ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നം ഉണ്ടായിരുന്നതായും ആറു മാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.