You are Here : Home / News Plus

സംഗീതജ്ഞന്‍ ബി.ബി. കിങ് അന്തരിച്ചു

Text Size  

Story Dated: Friday, May 15, 2015 07:58 hrs UTC

ഗ്രാമി അവാര്‍ഡ് ജേതാവും പ്രമുഖ സംഗീതജ്ഞനുമായ ബി.ബി. കിങ് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാസ് വേഗാസിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രശസ്ത അമേരിക്കന്‍ ബാന്‍ഡായ അമേരിക്കന്‍ ബ്ളൂസിന്‍െറ ഗിറ്റാറിസ്റ്റ്, ഗായകന്‍, പാട്ടെഴുത്തുകാരന്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ കിങ് തിളങ്ങിയിട്ടുണ്ട്. 2009ലാണ് 15ാമത് ഗ്രാമി അവാര്‍ഡ് ഇദ്ദേഹം സ്വന്തമാക്കിയത്.

ഗിറ്റാറിലൂടെയും ശബ്ദത്തിലൂടെയും ഒരുപോലെ സംഗീതപ്രേമികളെ ഹരം കൊള്ളിക്കാന്‍ കിങ്ങിനു കഴിഞ്ഞു. ഗിറ്റാറിന്‍െറ തന്ത്രികളില്‍ സൃഷ്ടിച്ച മാസ്മരികമായ സ്ട്രോക്കുകളാണ് ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത്. മിസിസിപ്പിയില്‍ ജനിച്ച കിങ് 1940കളിലാണ് സംഗീതജൈത്രയാത്ര ആരംഭിക്കുന്നത്. ഈയടുത്തകാലംവരെ വര്‍ഷത്തില്‍ ഏകദേശം നൂറു സംഗീതപരിപാടികള്‍ ഇദ്ദേഹം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.