You are Here : Home / News Plus

ഇന്ത്യയും ചൈനയും 24 കരാറുകളില്‍ ഒപ്പിട്ടു

Text Size  

Story Dated: Friday, May 15, 2015 08:07 hrs UTC

പരസ്പര സഹകരണത്തിനുള്ള 24 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് കരാറിലേര്‍പ്പെട്ടത്. ഇന്ത്യയിലെ വിവിധ മേഖലകളില്‍ 10 ബില്യന്‍ ഡോളറിന്‍െറ നിക്ഷേപമാണ് ചൈന നടത്തുക.

തെക്കു പടിഞ്ഞാറ് ചൈനയിലെ ചെങ്ദുവില്‍ ഇന്ത്യയും തമിഴ്നാട്ടിലെ ചെന്നൈയില്‍ ചൈനയും കോണ്‍സുലേറ്റ് തുടങ്ങും. തൊഴില്‍ വിദ്യാഭ്യാസ സഹകരണത്തിന്‍െറ ഭാഗമായി ഇന്ത്യയില്‍ മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ ഡെവലപ്പ്മെന്‍റ് സ്ഥാപിക്കും. വ്യാപാര സഹകരണത്തിന് കൂടിയാലോചനാ സംവിധാനം രൂപീകരിക്കാനും കരാറായി.

ധാതു^ഖനനം, ബഹിരാകാശം, റെയില്‍വേ, വിനോദ സഞ്ചാരം, നീതി അയോഗ്, വാര്‍ത്താവിനിമയം, ഭൂകമ്പ ശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്രം എന്നീ മേഖലകളില്‍ പരസ്പര സഹകരണം. ഇന്ത്യയിലെ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.