You are Here : Home / News Plus

ഇന്ധനവില വീണ്ടും കൂട്ടി

Text Size  

Story Dated: Friday, May 15, 2015 04:00 hrs UTC

ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കൂത്തനെ കൂട്ടി. പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് വില കൂട്ടിയത്.
കഴിഞ്ഞ ഏപ്രില്‍ 30നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് ലീറ്ററിന് അന്ന് വര്‍ധിപ്പിച്ചത്. പുതിയ വര്‍ധനവോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പെട്രോളിന് ഏഴു രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.