You are Here : Home / News Plus

ജിജി തോംസണെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, May 15, 2015 04:07 hrs UTC

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി. കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസന്‍റെ ഹരജി കോടതി മാറ്റി വെച്ചു. ഹരജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രാനുമതി ഇല്ളെന്ന ജിജി തോംസന്‍റെ വാദം കോടതി തള്ളുകയും ചെയ്തു.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ജിജി തോംസണ്‍ സിവില്‍ സപൈ്ളസ് എം.ഡിയായിരുന്നു. കേസില്‍ പ്രതിയായവരില്‍ സര്‍വീസില്‍ തുടരുന്ന ഏക ഉദ്യോഗസ്ഥനാണ് ജിജി തോംസണ്‍. കേസും നടപടികളും അനന്തമായി നീളുന്നത് ഒൗദ്യോഗിക ജീവിതത്തെ ബാധിക്കുന്നുവെന്ന് ജിജി തോംസണ് പരാതിയുണ്ടായിരുന്നു. നേരത്തെ മറ്റൊരു പ്രതിയായ പി.ജെ. തോമസിന് ചീഫ് വിജിലന്‍സ് കമീഷണര്‍ പദവി നഷ്ടപ്പെടുന്നതിന് കേസ് കാരണമായിരുന്നു. നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ ജിജി തോംസണ്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതേമസയം, കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്ന് ജിജി തോംസണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.