You are Here : Home / News Plus

ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതിക്ക് വധശിക്ഷ

Text Size  

Story Dated: Saturday, May 16, 2015 04:09 hrs UTC

യു.എസില്‍ മൂന്നുപേരുടെ മരണത്തിനും 264 പേരുടെ പരിക്കിനുമിടയാക്കിയ 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സഫോടനക്കേസിലെ പ്രതി ദ്സോകാര്‍ സാര്‍നേവിന് വധശിക്ഷ. സര്‍നേവിനെ നേരത്തെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യു.എസ് മാര്‍ഷല്‍ സര്‍വീസിന്‍െറ കസ്റ്റഡിയില്‍ തുടരുന്ന സര്‍നേവിനെ ഇന്ത്യാനയിലെ ടെറെ ഹൂട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍െറയടക്കം മൊഴിയനുസരിച്ച് 21കാരനെ വധശിക്ഷക്ക് വിധിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി തമര്‍ലാന്‍ സര്‍നേവ് നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ചെചന്‍ വംശജരായ ഇരുവരും സഹോദരങ്ങളാണ്.

2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം അമേരിക്കയെ ഞെട്ടിച്ച ഏറ്റവും വലിയ ആക്രമണമായിരുന്നു ബോസ്റ്റണ്‍ സ്ഫോടനം. മുസ് ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശത്തിനുള്ള തിരിച്ചടിയാണിതെന്ന സാവര്‍നേവിന്‍െറ കുറിപ്പ് പൊലീസ് ഹാജരാക്കിയിരുന്നു. വീട്ടില്‍ ഇവര്‍ നിര്‍മിച്ച പ്രഷര്‍കുക്കര്‍ ബോംബുകളാണ് മാരത്തണ്‍ അവസാനിക്കുന്നതിനടുത്ത് ജനക്കൂട്ടത്തിനിടയില്‍ പൊട്ടിച്ചത്. സംഭവത്തില്‍ 17 പേര്‍ക്ക് കാലുകള്‍ നഷ്ടപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.