You are Here : Home / News Plus

മോട്ടോര്‍ വാഹന ഓഫിസര്‍മാര്‍ ഇന്ന് പണിമുടക്കും

Text Size  

Story Dated: Saturday, May 16, 2015 04:11 hrs UTC

കൈക്കൂലിക്കേസില്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കൂട്ട അവധിയെടുത്ത് ‘പണിമുടക്കാന്‍’ മോട്ടോര്‍ വെഹിക്ക്ള്‍ ഉദ്യോഗസ്ഥ സംഘടനകളുടെ ആഹ്വാനം. പത്തനംതിട്ട, റാന്നി ജോയന്‍റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ രഞ്ജിത്ത്മോനെ വിജിലന്‍സ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതാണ് ഓഫിസര്‍മാരെ പ്രകോപിപ്പിച്ചത്. എ.എം.വി.ഐ മുതല്‍ മുകളിലുള്ള ഓഫിസര്‍മാര്‍ ശനിയാഴ്ച പണിമുടക്കണമെന്ന അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍െറയും കേരള മോട്ടോര്‍ വെഹിക്ക്ള്‍ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍െറയും ആഹ്വാനം എല്ലാ ആര്‍.ടി ഓഫിസ് യൂനിറ്റ് ഭാരവാഹികളെയും വെള്ളിയാഴ്ച വിളിച്ചറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.