You are Here : Home / News Plus

സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയെന്ന് ആന്‍റണി

Text Size  

Story Dated: Saturday, May 16, 2015 04:14 hrs UTC

സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണി. പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥ. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യമേഖലയിലും അഴിമതി പെരുകുകയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമെല്ലാം അഴിമതിയാണ്. സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാനാവും. ഇത് സര്‍ക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് അസോസിയേഷന്‍െറ സംശുദ്ധ ഭരണ സാക്ഷാത്കാരം എന്ന മുദ്രാവാക്യം മഹത്തരമാണ്. എന്നാല്‍, ഇത് നടപ്പാക്കല്‍ അത്ര എളുപ്പമല്ല. എല്ലാവരും അഴിമതിരഹിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, നാട്ടില്‍ അഴിമതി കൂടിവരുന്നെന്നാണ് ജനം പറയുന്നത്. അഴിമതി തടയാന്‍ താനും ചിലതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമുദായിക, സര്‍വിസ് സംഘടനകള്‍ അഴിമതി തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.