You are Here : Home / News Plus

യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി

Text Size  

Story Dated: Saturday, May 16, 2015 06:11 hrs UTC

യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ മനംമടുത്ത് മുന്നണി വിടുന്നവരെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സഹകരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇത്തരം കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നത് മുന്നണിയും ഓരോ കക്ഷികള്‍ പ്രത്യേകമായും തീരുമാനമെടുക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സി.പി. എം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങളായി യു.ഡി.എഫിനെ നയിച്ച നേതാക്കന്‍മാരില്‍ ഒരാളാണ് ആര്‍. ബാലകൃഷ്ണ പിള്ള. പിള്ള മുന്നണി വിട്ടത് യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. അവസാന നിമിഷം വരെ പിള്ളയെ മുന്നണിയുടെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് അഴിമതി വിരുദ്ധ സമരത്തില്‍ പിള്ള പങ്കെടുത്തതിനെ ധാര്‍മിക പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്. ആര്‍.എസ്.പി, ജെ.ഡി.യു പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നും കോടിയേരി ലേഖനത്തില് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.