You are Here : Home / News Plus

കണ്ണൂരില്‍ എസ്.ഐക്ക് നേരെ മണല്‍മാഫിയയുടെ വധശ്രമം

Text Size  

Story Dated: Saturday, May 16, 2015 06:13 hrs UTC

പരിയാരത്ത് എസ്.ഐക്കെതിരെ മണല്‍ മാഫിയയുടെ വധശ്രമം. മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പരിയാരം എസ്.ഐ കെ.എന്‍ രാജനെതിരെയാണ് ആക്രമണമുണ്ടായത്. എസ്.ഐയെ ലോറിയില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിയാരം തിരുവട്ടൂരിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ രാജനും മറ്റൊരു പൊലീസുദ്യോഗസ്ഥനും ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടെ മണല്‍ ലോറി ശ്രദ്ധയില്‍ പെട്ട എസ്.ഐ ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എസ്.ഐയുമായി ലോറി അതിവേഗം ഓടിച്ചു പോയി. കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ ബൈക്കില്‍ ലോറിയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് നടത്തിയ തെരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ എസ്.ഐയെ ഇരിങ്ങലില്‍ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ എസ്.ഐ അബോധാവസ്ഥയിലാണ്. ലോറിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.