You are Here : Home / News Plus

നുണപരിശോധന: സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി

Text Size  

Story Dated: Saturday, May 16, 2015 07:18 hrs UTC

ബാര്‍ കോഴക്കേസില്‍ നുണപരിശോധനയില്‍ നിലപാട് അറിയിക്കാനുള്ള സമയം നീട്ടിനല്‍കാനാവി െല്ലന്ന് വിജിലന്‍സ് പ്രത്യേക കോടതി. സമയം നീട്ടി നല്‍കാന്‍ ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി, എം.ഡി ധനേഷ്, പി.എം കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. സമയം രണ്ടാഴ്ച നീട്ടിനല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഒരാഴ്ച സമയമാണ് അനുവദിച്ചത്. ഇവര്‍ നാലുപേരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് 25ന് വീണ്ടും പരിഗണിക്കും.

രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നറിയിച്ച വിജിലന്‍സ് ലീഗര്‍ അഡൈ്വസര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷയെ എതിര്‍ത്തു. ഇതോടെയാണ് കോടതി സമയം നീട്ടിനല്‍കാന്‍ വിസമ്മതിച്ചത്. നുണപരിശോധനക്ക് തയാറല്ല എന്ന് കേസിലെ മറ്റൊരു സാക്ഷിയും രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവുമായ ശ്രീവത്സന്‍ കോടതിയെ അറിയിച്ചു. അതേസമയം ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന തിങ്കളാഴ്ച നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.