You are Here : Home / News Plus

രാഹുല്‍ ഗാന്ധി 26 ന് കേരളത്തിലെത്തും

Text Size  

Story Dated: Saturday, May 16, 2015 07:22 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ് 26 ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം സംസാരിക്കും. 

തുടര്‍ന്ന് മെയ് 27ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. രാവിലെ പത്തരയ്ക്കാണ് പരിപാടി. 

അന്നുതന്നെ ഉച്ചയ്ക്ക് ശേഷം ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ച് റബ്ബര്‍ മേഖലയുടെ പ്രശ്‌നത്തെക്കുറിച്ച് പ്രതിനിധികളുമായി സംസാരിക്കും. അന്നുതന്നെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.