You are Here : Home / News Plus

എന്‍. ജയരാജ് എംഎല്‍എ യുഡിഎഫ് മധ്യമേഖലാജാഥ ക്യാപ്റ്റനാകും

Text Size  

Story Dated: Saturday, May 16, 2015 09:43 hrs UTC

 പ്രഫ. എന്‍. ജയരാജ് എംഎല്‍എ യുഡിഎഫ് മധ്യമേഖലാജാഥയുടെ ക്യാപ്റ്റനാകും. കേരള കോണ്‍ഗ്രസ് -എമ്മാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മധ്യമേഖലാ ജാഥയുടെ നേതൃസ്ഥാനം കേരള കോണ്‍ഗ്രസിനാണ്. ആദ്യം സി.എഫ്. തോമസിനെയായിരുന്നു ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്നു ജോസ് കെ. മാണി നേതൃസ്ഥാനത്തെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ. മാണി ജാഥ നടക്കുന്ന സമയത്തു കേരളത്തിലുണ്ടാവില്ലെന്നറിയിക്കുകയായിരുന്നു. ജോസ് കെ. മാണിയെ ജാഥാ ക്യാപ്റ്റനാക്കുന്നതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ടായിരുന്നു.ഇതേ തുടര്‍ന്നാണു ജയരാജ് എംഎല്‍എയ്ക്കു നറുക്കു വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.