You are Here : Home / News Plus

ആര്‍എസ് പിക്കെതിരെ കോടിയേരി

Text Size  

Story Dated: Saturday, May 16, 2015 09:53 hrs UTC

മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി ആര്‍എസ്പി പ്രവര്‍ത്തിക്കുകയാണെന്നു കോടിയേരി. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 34 വര്‍ഷം നീണ്ട രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും അഴിമതിക്കു ഹല്ലേലുയ്യ പാടുന്ന ആര്‍എസ്പി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും കോടിയേരി വിമര്‍ശിക്കുന്നു.മുന്നണി വിപുലീകരിക്കുവാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്ത ശേഷമാണു കോടിയേരിയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ജെഡി-യുവും ആര്‍എസ്പിയും എല്‍ഡിഎഫിലേയ്ക്കു മടങ്ങിവരണമെന്നു വി.എസ്. അച്യുതാനന്ദനും പറഞ്ഞിരുന്നു. എന്നാല്‍ ജെഡി-യുവിനെ മാത്രമേ സിപിഎം മുന്നണിയിലേയ്ക്കു പ്രതീക്ഷിക്കുന്നുള്ളുവെന്നു കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.