You are Here : Home / News Plus

നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നം: കെ.സി ജോസഫ്.

Text Size  

Story Dated: Sunday, May 17, 2015 07:32 hrs UTC

നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് മന്ത്രി കെ.സി ജോസഫ്. നേതൃമാറ്റം ലക്ഷ്യമിട്ട് ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ വിജയിക്കില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍തന്നെ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് ഗ്രൂപ്പ് നേതാക്കളുടെ ഔദാര്യംകൊണ്ടല്ല. ഗ്രൂപ്പ് സമവായമുണ്ടാക്കിയല്ല അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത് ഹൈക്കമാന്‍ഡാണ്. കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് വിശ്വാസം ഉള്ളിടത്തോളം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് തുടരും. നേതൃമാറ്റം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അതൃപ്തിയുള്ളവര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കണം. പ്രതിപക്ഷത്തിന്റെ റോള്‍ ഭരണപക്ഷത്തെ ചിലര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.