You are Here : Home / News Plus

മേഖലാജാഥകള്‍ ഫലം കാണുമൊയെന്നു മുസ്‌ലീംലീഗിന് സംശയം

Text Size  

Story Dated: Sunday, May 17, 2015 07:44 hrs UTC

കോണ്‍ഗ്രസിനുള്ളിലെ പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് മേഖലാജാഥകള്‍ ഫലം കാണുമൊയെന്നു മുസ്‌ലീംലീഗ് സംശയം പ്രകടിപ്പിച്ചു. പാണക്കാട്ടു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണു ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി അടിയന്തര യോഗം ചേരണമെന്നും ലീഗ് ആവശ്യപ്പെട്ടു. യുഡിഎഫ് മധ്യമേഖലാജാഥ മാറ്റിവച്ചതില്‍ ലീഗ് മുമ്പുതന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളോടും കടുത്ത അതൃപ്തിയാണു ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.