You are Here : Home / News Plus

പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വി.എസ്

Text Size  

Story Dated: Sunday, May 17, 2015 07:51 hrs UTC

ഒരിടവേളയ്ക്കു ശേഷം വീണ്ടും സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ ശരിയല്ലെന്ന വിമര്‍ശനമാണു വി.എസ് പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി കമ്മറ്റികളിലുണ്ടാകുന്ന വിമര്‍ശനങ്ങളെ വിഭാഗിയതയായി ചിത്രീകരിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. ഇത് എതിരാളികളെ സഹായിക്കാനാണെന്നു വി.എസ് പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന വി.എസിന്റെ വിമര്‍ശനങ്ങള്‍.
കോടിയേരിക്കെതിരേയും വി.എസ് വിമര്‍ശനമുന്നയിച്ചു. പഴയ സെക്രട്ടറിയുടെ ചില തെറ്റായ നിലപാടുകള്‍ പുതിയ സെക്രട്ടറിയിലും കാണുന്നെന്നായിരുന്നു വി.എസ് പറഞ്ഞത്. കോടിയേരിയുടെ ചില അഭിപ്രായ പ്രകടനങ്ങള്‍ ഇതിന്റെ സൂചനയാണ്. ആര്‍എസ്പിയെ വിമര്‍ശിക്കുകയല്ല ചര്‍ച്ചയിലൂടെ ഒപ്പം നിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. പഴയ നിലപാടുകളുടെ വാലായി നില്‍ക്കുന്നവരാണ് ഇപ്പോഴും ആര്‍എസ്പിയെ വിമര്‍ശിക്കുന്നതെന്നും കേന്ദ്രനേതൃത്വം ഇതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.പിണറായിയുടെ കാലത്തു പിഡിപി അടക്കമുള്ള വര്‍ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും ജെഡി-യുവിനെയും ആര്‍എസ്പിയെയും മുന്നണിയില്‍ നിന്നകറ്റിയതും എടുത്തു പറഞ്ഞ വി.എസ് അത്തരം തെറ്റുകള്‍ കേന്ദ്ര നേതൃത്വം തിരുത്തുമെന്നും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.