You are Here : Home / News Plus

അഴിമതി സംബന്ധിച്ച് എ.കെ.ആന്‍റണിയുടെ പ്രസ്താവനയോട് യോജിക്കുന്നു -മാണി

Text Size  

Story Dated: Sunday, May 17, 2015 05:12 hrs UTC

കൊച്ചി: അഴിമതി പുതിയ കാര്യമല്ലെന്നും ലോകത്തെവിടെയും രാഷട്രീയ, സമൂഹിക മേഖലകളില്‍ അഴിമതി വ്യാപകമാണെന്നും മന്ത്രി കെ.എം. മാണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സംബന്ധിച്ച് എ.കെ. ആന്‍റണി പറഞ്ഞത് സത്യമാണ്. പുതിയ വിഷയമായി ഇതിനെ കാണാനാവില്ല. അഴിമതി ദൂരീകരിക്കുകയെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അഴിമതി ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍, അതില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കുകയും തെളിവുണ്ടോയെന്ന് പരിശോധിക്കുകയുംവേണം. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടികളെടുക്കണം. ബാര്‍ കോഴ ആരോപണം സംബന്ധിച്ച അന്വേഷണം നീട്ടിക്കൊണ്ടുപോകാതെ വേഗത്തില്‍ പൂര്‍ത്തിയാക്കണം.
അഴിമതി ആരോപണങ്ങള്‍ വന്നാല്‍ അന്വേഷണം നീണ്ടുപോകാതെ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി സത്യം കണ്ടത്തെുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍െറ പരാമര്‍ശം സംബന്ധിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. അത് അവരുടെ അഭിപ്രായമാണ്. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. പറയാനുള്ളത് പാര്‍ട്ടികള്‍ക്കകത്തും മുന്നണിക്കകത്തും പറയണം. പരസ്യപ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടത്. യു.ഡി.എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലന്ന് ചോദ്യത്തിന് മറുപടിയായി കെ.എം. മാണി വ്യക്തമാക്കി.
റബര്‍ സംഭരണം ജൂണില്‍ ആരംഭിക്കും. റബറിന്‍െറ വിലയിടിവില്‍ ഉത്കണ്ഠയുണ്ട്. കിലോക്ക് 150 രൂപ നിരക്കിലായിരിക്കും റബര്‍ സംഭരിക്കുക. റബര്‍ സംഭരണത്തിനായി ബജറ്റില്‍ നീക്കിവെച്ച 300 കോടിരൂപ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹകരണ സംഘങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാകും കര്‍ഷകര്‍ക്ക് വില നല്‍കുക. ഇതിന്‍െറ നഷ്ടം സര്‍ക്കാര്‍ വഹിക്കും. നെല്ല് സംഭരണത്തില്‍ പാളിച്ചകളില്ലെന്നും 50 കോടി രൂപകൂടി ജൂണില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.