You are Here : Home / News Plus

സണ്‍ഗ്ളാസ് ധരിച്ച കളക്ടര്‍ക്ക് ഐ.എ.എസ്.അസോസിയേഷന്‍റെ പിന്തുണ

Text Size  

Story Dated: Sunday, May 17, 2015 05:20 hrs UTC

റായ്പൂര്‍: സണ്‍ഗ്ളാസ് ധരിച്ച് പ്രധാനമന്തിയെ സ്വീകരിച്ചതിന്‍െറ പേരില്‍ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശം. ബസ്തര്‍ കലക്ടര്‍ അമിത് കതാരിയയെ ന്യായീകരിച്ചുകൊണ്ട് ഐ.എ.എസ്. അസോസിയേഷനാണ് രംഗത്തെത്തിയത്. സിവില്‍ സര്‍വീസ് മാന്വലില്‍ പ്രധാനമന്ത്രി വരുമ്പോള്‍ കീഴ്വഴക്കമനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. അതിനാല്‍ ബസ്തര്‍ കലക്ടര്‍ അമിത് കതാരിയക്ക് നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടി മണ്ടത്തരമാണെന്ന് ഐ.എ.എസ്. അസോസിയേഷന്‍ വ്യക്തമാക്കുന്നു.
കളക്ടര്‍ പ്രധാനമന്തിയെ കാണാനായി പോകുമ്പോള്‍ മാത്രമാണ് കീഴ്വഴക്കമനുസരിച്ച് വസ്ത്രം ധരിക്കേണ്ടത്. 45 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സമയത്ത് ഒൗദ്യോഗിക വേഷം ധരിക്കുക ദുഷ്ക്കരമാണെന്നും കതാരിയ സണ്‍ഗ്ളാസ് ധരിച്ചത് കണ്ണുകള്‍ സംരക്ഷിക്കാനായിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് കളക്ടറെ ശക്തമായി പിന്തുണക്കുകയാണ് ഐ.എ.എസ്. അസോസിയേഷന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ സണ്‍ഗ്ളാസ് ധരിച്ചെ ത്തിയ ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയക്ക് കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാണിച്ചായിരുന്നു നോട്ടീസ്. പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ കീഴ് വഴക്കമനുസരിച്ച് വസ്ത്രം ധരിക്കാത്തതിന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. മോദി കഴിഞ്ഞയാഴ്ച ഛത്തീസ്ഗഢ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.