You are Here : Home / News Plus

വി.എസ് പറഞ്ഞത് അറിഞ്ഞില്ലെന്ന് യെച്ചൂരി

Text Size  

Story Dated: Sunday, May 17, 2015 05:37 hrs UTC

ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന നേതൃത്വത്തിനുമെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ആക്രമണം അറിഞ്ഞില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുസംബന്ധിച്ച ചോദ്യത്തിന് വി.എസ് പറഞ്ഞത് എന്താണെന്ന് അറിയില്ല, നിങ്ങളുടെ ചോദ്യത്തില്‍നിന്നാണ് അതേക്കുറിച്ച് കേള്‍ക്കുന്നത് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോഴും യെച്ചൂരി ഒഴിഞ്ഞുമാറി.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിക്കാന്‍ നേരത്തേ തീരുമാനിച്ച പി.ബി കമീഷന്‍ സംബന്ധിച്ച ചോദ്യത്തിനും യെച്ചൂരി വ്യക്തമായ ഉത്തരം നല്‍കിയില്ല. അത്തരം കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി. ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിനെയും ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെയും കണ്ടതായി യെച്ചൂരി സ്ഥിരീകരിച്ചു. എന്നാല്‍, കേരളത്തില്‍ എല്‍.ഡി.എഫ് വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവനയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുക്കണം. അത്ര മുതിര്‍ന്ന നേതാവ് പറയുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ളെങ്കിലും ജനങ്ങള്‍ പരിഗണിക്കുമെന്ന് യെച്ചൂരി മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.