You are Here : Home / News Plus

ഹസാരെയുടെ സ്കോര്‍പിയോക്ക് ലേലത്തില്‍ കിട്ടിയത് 9.11 ലക്ഷം

Text Size  

Story Dated: Sunday, May 17, 2015 05:48 hrs UTC

മുംബൈ: എട്ടു വര്‍ഷമായി അണ്ണാ ഹസാരെ ഉപയോഗിച്ച സ്കോര്‍പിയോക്ക് ലേലത്തില്‍ കിട്ടിയത് 9.11 ലക്ഷം രൂപ. ഹസാരെയുടെ ഗ്രാമത്തിന്‍െറ അയല്‍ദേശമായ ദേവ്ദത്തൊന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ഹസാരെയുടെ അനുയായിയുമായ അതുല്‍ ലേഖാണ്ഡെയാണ് കാറ് ലേലത്തില്‍ പിടിച്ചത്. ഹസാരെയുടെ ഗ്രാമമായ റാളെഗന്‍സിദ്ധിയില്‍ ഞായറാഴ്ച നടന്ന ലേലത്തില്‍ 15 ഓളം പേരാണ് പങ്കെടുത്തത്.
ജന്‍ലോക്പാല്‍ അടക്കമുള്ള ജനമുന്നേറ്റങ്ങള്‍ക്കും മറ്റ് അഴിമതി വിരുദ്ധ സമരങ്ങള്‍ക്കുമുള്ള യാത്രകളില്‍ ഹസാരെ ഉപയോഗിച്ച വാഹനമെന്നതാണ് ലേലത്തില്‍ ഈ സ്കോര്‍പിയോയുടെ പ്രത്യേകത. നടുവേദനയെ തുടര്‍ന്ന് സ്കോര്‍പിയൊ മാറ്റി ഇന്നോവാ കാര്‍വാങ്ങുകയാണ് ഹസാരെയുടെ ലക്ഷ്യം. ഹസാരെ അധ്യക്ഷനായ ട്രസ്റ്റിന്‍െറ പേരിലാണ് വാഹനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.