You are Here : Home / News Plus

ലീഗിന്‍െറ ആശങ്ക ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.ഡി.എഫ് യോഗം

Text Size  

Story Dated: Monday, May 18, 2015 04:04 hrs UTC

അടിയന്തര യു.ഡി.എഫ് യോഗം വിളിക്കണമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരും.യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുമതി യു.ഡി.എഫ് മേഖലാ ജാഥകളുമായി മുന്നോട്ടുപോകുന്നതെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം അവര്‍ മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ് പോരാണ് ലീഗിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്.

ഗ്രൂപ്പ് പോരിന്‍െറ സാഹചര്യത്തില്‍ യു.ഡി.എഫ് മേഖലാ ജാഥകള്‍ ഫലം കാണുമോയെന്ന് മുസ്ലിംലീഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാണി ഗ്രൂപ്പിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ മധ്യമേഖലാ ജാഥ മാറ്റിവെച്ചിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മലേഷ്യന്‍ പര്യടനത്തിലായതിനാല്‍ ഉന്നതാധികാരസമിതി അംഗമായ സാദിഖലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്‍ പാണക്കാട് യോഗം ചേര്‍ന്നാണ് ലീഗ് യുഡി.എഫ്.യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.