You are Here : Home / News Plus

മഅ്ദനി ഇന്ന് ഉച്ചക്ക് കേരളത്തിലെത്തും

Text Size  

Story Dated: Monday, May 18, 2015 04:05 hrs UTC

പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി ഇന്ന് ഉച്ചയോടെ നാട്ടിലെത്തും. കര്‍ണാടക പോലിസിന്‍െറ പ്രത്യേക സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും. മഅ്ദനിയുടെ സുരക്ഷാചുമതല കര്‍ണാടകക്കായതിനാലാണിത്. ഉച്ചയ്ക്ക് 12.20-നുള്ള വിമാനത്തില്‍ ബംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന മഅ്ദനി ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് റോഡുമാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോകും. സൂഫിയ മഅ്ദനിയും മകനും ഒപ്പമുണ്ടാകും. തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഉമ്മയെ കാണാന്‍ സുപ്രീംകോടതി അഞ്ചുദിവസം നാട്ടില്‍ തങ്ങുന്നതിന് മഅദനിക്ക് വെള്ളിയാഴ്ച അനുവാദം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.